
പ്രളയത്തിൽ നിന്നും കേരളം അതിവേഗം തിരിച്ചു വരുകയാണ്. സന്നദ്ധ സംഘടനകളും , സർക്കാരും എല്ലാവരും ഒറ്റകെട്ടായി നിന്നതോടെ കേരളം അതിജീവിക്കുന്നു. ഒട്ടേറെ പേർ ഒറ്റകെട്ടായി നിന്നും പ്രളയം നശിപ്പിച്ച ഇടങ്ങൾ വൃത്തി ആകുകയാണ്. ആ കൂട്ടത്തിലേക്ക് വരുകയാണ് നടൻ ദിലീപും.
പ്രളയം കാരണം ചാലക്കുടി ആശുപത്രിയിൽ നിന്നും നഷ്ടമായത് 3 കോടി രൂപയുടെ മരുന്നുകൾ ആണ്. അവർക്ക് താത്കാലിക ആശ്വാസം ആയി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് അദ്ദേഹം വാങ്ങി നൽകിയത്.
മൊത്തം ആശുപത്രിക്ക് നഷ്ടം 10 കോടിയിലതികം ആണ്. ഇത് കൊണ്ടാണ് അത്യാവശ്യ കാര്യങ്ങൾക്ക് ഉള്ള മരുന്നുകൾ ദിലീപ് സംഭാവന ചെയ്തത്. ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകൾ ഏറ്റുവാങ്ങി.
Post Your Comments