
മലപ്പുറം: ദിവ്യദര്‍ശനത്തിന്റെ പേരില്‍ ഭര്‍തൃമതികളായ വീട്ടമ്മയുമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പതിവാക്കിയ വ്യാജസിദ്ധന്‍ അറസ്റ്റില്‍. കരിപ്പൂര്‍ പുളിയംപറമ്പ് മാപ്പിളക്കണ്ടി അബ്ദുറഹിമാന്‍ തങ്ങളാണ് പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരങ്ങളിലും പ്രാര്‍ഥനാസമ്മേളനങ്ങള്‍ നടത്തിയ വ്യാജസിദ്ധനാണ് ഇയാള്‍. പലതരം അസുഖങ്ങളുമായെത്തിയ യുവതിയുടെ അസുഖം ചികിത്സിച്ച് മാറ്റാമെന്ന ഉറപ്പ് നല്‍കിയാണ് യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനു പിന്നാലെ 17 കാരിയായ മകളെ തനിക്ക് വിവാഹം കഴിച്ചു നല്‍കണമെന്നായിരുന്നു ഇയാളുടെ പിന്നത്തെ ആവശ്യം. കൂടാതെ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ ഒളിവില്‍ പാര്‍പ്പിച്ചും പീഡിപ്പിച്ചു. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും ഭീഷണിപ്പെടുത്തി.
read also : വയറുവേദന മാറാന്‍ മരുന്ന് മാനഭംഗം: വ്യാജസിദ്ധന്റെ ലീലകൾ ഇങ്ങനെ
കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 11 സെന്റ് ഭൂമി പളളി നിര്‍മിക്കാനെന്ന പേരില്‍ തട്ടിയെടുത്തു. ദിവ്യദര്‍ശനത്തിന്റെ പേരില്‍ പ്രതി പലയിടങ്ങളിലായി ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പത്താം ക്ലാസ് തോറ്റ പ്രതി അബ്ദുറഹിമാന്‍ തങ്ങളുടെ സഹായിയായി പ്രവര്‍ത്തിച്ച ഐ.ടി വിദഗ്ധന് വേണ്ടിയും അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകല്‍ , ബലാത്സംഗം, പോക്‌സോ , മനുഷ്യക്കടത്ത് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Post Your Comments