നമ്മൾ എല്ലാം നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ നിയമം വളരെ സങ്കീർണ്ണമായ ഒരു സൃഷ്ടിയായതുകൊണ്ട് നമ്മിൽ പലർക്കും പല അവകാശനങ്ങളെ കുറിച്ചും വ്യതമായ ധാരണയുണ്ടാകില്ല.
1. ബലാത്സംഗത്തിന് ഇരയായ ആൾക്ക് ഏത് പോലീസ് സ്റ്റേഷനിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിയും
സീറോ എഫ്.ഐ.ആറിന് കീഴിലാണ് ഇത് വരുന്നത്. ബലാത്സംഗത്തിന് ഇരയായ ആർക്കും അടുത്തുള്ള ഏതു
പോലീസ് സ്റ്റേഷനിലും പരാതി നൽകാം. തങ്ങളുടെ മേഖലയിൽ അല്ലെന്നു പറഞ്ഞ് പരാതി സ്വീകരിക്കാതിരുന്നാൽ ഇവർക്കെതിരെ നടപടികളുണ്ടാകും.
2. സ്ത്രീകൾക്ക് സ്റ്റേഷനിലേക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ വെർച്വൽ പരാതികൾ സമർപ്പിക്കാൻ അവകാശമുണ്ട്
പോലീസ് സ്റ്റേഷനിൽ പോകാൻ കഴിയില്ലെങ്കിൽ സ്ത്രീകൾക്ക് ഇമെയിൽ അല്ലെങ്കിൽ റജിസ്റ്റർ ചെയ്ത പോസ്റ്റ് വഴി ഡപ്യൂട്ടി കമ്മീഷണർക്കോ പോലീസ് കമ്മീഷണർക്കോ പരാതി നൽകാൻ കഴിയും. പോലീസിന് പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ വീട്ടിൽ വന്നു വിവരങ്ങൾ ശേകരിക്കാവുന്നതാണ്.
3. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ ഒരു ജഡ്ജിക്ക് മുന്നിൽ ഹാജരാക്കണം.
ആർട്ടിക്കിൾ 22 (1), 22 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ നിയമം. ഇന്ത്യയിലെ പ്രധിരോധ തടങ്കലിൽ അടയ്ക്കുന്ന രീതികൾ കുറയ്ക്കനാണ് ഈ നിയമം.
4. പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാം.
ലിവിങ് ടുഗെതർ ഇന്ത്യയിൽ നിയമവിരുദ്ധമല്ല. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുമുള്ള അവകാശം പ്രായപൂർത്തിയായ എല്ലാ വ്യെക്തികൾക്കുമുണ്ട്.
5. ബലാത്സംഗം നടന്നില്ലെന്ന് ഡോക്ടർ പറയുകയാണെങ്കിലും ബലാത്സംഗ കേസ് തള്ളിക്കളയാനാവില്ല.
ക്രിമിനൽ നടപടിക്രമം കോഡിന്റെ സെക്ഷൻ 164 എ പ്രകാരം ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ലൈംഗിക പ്രവർത്തി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുള്ളൂ. ബലാൽസംഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് നിയമപരമായ നിഗമനമാണ്. അതിൽ ഡോക്ടർക്ക് അന്തിമ തീരുമാനമെടുക്കാൻ കഴിയില്ല.
6. വിവാഹം ഒരു വർഷം പൂർത്തിയാക്കിയ ശേഷം മാത്രമേ ദമ്പതികൾക്ക് വിവാഹമോചനം നേടാനാകുള്ളൂ
1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ 14 ാം വകുപ്പ് പ്രകാരം വരുന്നതാണ് ഇത്. എന്നാൽ കടുത്ത ആഘാതം നേരിടുന്ന വ്യക്തികളുടെ ചില കേസുകളിൽ ഹൈക്കോടതി ഇത് ഒഴിവാക്കാറുണ്ട്.
7. വൈകുന്നേരം ആറുമണി മുതൽ രാവിലെ 6 മണിവരെ സ്ത്രീകളെ അറസ്റ്റ് ചെയ്യാനാവില്ല
വൈകുന്നേരം ആറുമണി മുതൽ രാവിലെ 6 മണിവരെ സ്ത്രീകളെ അറസ്റ്റ് ചെയ്യണമെങ്കിൽ ഒരു വനിതാ ഓഫീസർക്ക് മാത്രമേ അധികാരമുള്ളൂ. അതും ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ രേഖാമൂലമുള്ള അനുവാദമുണ്ടെങ്കിൽ മാത്രം.
8. ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ സ്ത്രീകളെ നിർബന്ധിക്കാൻ അവകാശമില്ല.
ക്രിമിനൽ പ്രൊസീജിയർ കോഡ് സെക്ഷൻ 160 അനുസരിച്ച്, പോലീസ് സ്റ്റേഷനു പകരം ഒരു സ്ത്രീക്ക് സ്വന്തം താമസസ്ഥലത്ത് ചോദ്യം ചെയ്യപ്പെടുവാനുള്ള അവകാശം ഉപയോഗിക്കാവുന്നതാണ്. ഇത് കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തിൽ വേണമെങ്കിലും ആകാം.
9. അറസ്റ്റ് ചെയ്യപെട്ടയാൾക്കു ചോദ്യം ചെയ്യപ്പെട്ടതും ചോദ്യം ചെയ്യപ്പെടുന്നതും എന്തുകൊണ്ടാണെന്നറിയാൻ അർഹതയുണ്ട്.
ബിൽ ഓഫ് റൈറ്റ്സ് ആക്റ്റിന്റെ സെക്ഷൻ 23 പ്രകാരം ഏത് വ്യക്തിക്കും അവരുടെ അറസ്റ്റിന്റെ അടിസ്ഥാനം, വാറന്റിൻറെ സാധുത തുടങ്ങിയവ അറിയാൻ അവകാശമുണ്ട്.
10. പരാതി സ്വീകരിക്കാൻ വിസമ്മതിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാവുന്നതാണ്.
സുപ്രീംകോടതിയിൽ നിന്ന് നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ഈ നടപടി. പരാതി സമർപ്പിക്കാൻ വിസമ്മതിക്കുന്ന പോലീസ്‌കാർക്കെതിരെയുള്ളതാണ് ഈ നടപടി.
11. അറസ്റ്റ് രേഖപ്പെടുത്തുന്ന അവസരത്തിൽ പോലീസ് വ്യക്തമായ തിരിച്ചറിയൽ രേഖകൾ ധരിച്ചിരിക്കണം.
ചോദ്യം ചെയ്യൽ അവസരങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തുന്ന അവസരങ്ങളിലും പോലീസുകാർക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ബാധകമാണ്
12. ബലാത്സംഗ കേസിൽ ഒരു വനിതക്ക് സൗജന്യമായ നിയമ സഹായത്തിനായി അർഹതയുണ്ട്.
ഐ.പി.സി ആർട്ടിക്കിൾ 38 (1), ആർട്ടിക്കിൾ 21 എന്നിവയുടെ കീഴിൽ വരുന്നതാണ് ഈ അവകാശം.
13. പെൺമക്കൾക്കും ആണ്മക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശം ഉണ്ട്
2005 ൽ ഹിന്ദു സക്സഷൻ ആക്ട് നടപ്പാക്കിയ ഭേദഗതികളൽ പ്രകാരം കുടുംബപരമായ അവകാശങ്ങൾക്കു പെൺമക്കളും ആണ്മക്കളും തുല്യ അർഹരാണ്.
14. ഹോട്ടലിൽ സൌജന്യ ജലത്തിനുള്ള അവകാശം
ഇന്ത്യൻ സെയ്റീസ് ആക്ട് 1867 അനുസരിച്ച് ഏത് വ്യക്തിയ്ക്കും ഹോട്ടലിൽ നിന്ന് സൌജന്യമായി വെള്ളം ആവശ്യപെടാൻ കഴിയും. കൂടാതെ സൌജന്യമായി ബാത്ത്റൂം ഉപയോഗിക്കാനും അവകാശം ഉണ്ട്.
Post Your Comments