ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പ ദുരന്തത്തില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഭാഗമായി ബിസിനസ് ആവശ്യത്തിന് തുര്‍ക്കിയില്‍ എത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും കമ്പനിയെയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read Also: ‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ? ഈ പ്രണയദിനം അവള്‍ക്കൊപ്പം: നിറയെ ട്രോള്‍
തുര്‍ക്കിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ സഹായ ദൗത്യമായ ഓപ്പറേഷന്‍ ദോസ്തിന്റെ കീഴില്‍ നാല് സി-17 വിമാനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ നിന്ന് ദുരന്ത ബാധിത സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗങ്ങള്‍ ദൗത്യത്തിലുണ്ട്. സിറിയയിലേക്ക് ഒരു വിമാനവും ഇന്ത്യ അയച്ചിട്ടുണ്ട്. ഇരു വിമാനങ്ങളിലുമായി മെഡിക്കല്‍ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായുള്ള ഉപകരണങ്ങളുമുണ്ട്. ഇതുവരെ മൂന്ന് ദൗത്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഭൂകമ്പ ബാധിത മേഖലകളിലേക്ക് പോയിരിക്കുന്നത്.
Post Your Comments