KeralaLatest News

കെവിന്റെ കൊലപാതകം; ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം

കെവിനെയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച്‌

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ഷാനുവുമായി ചാക്കോ നടത്തിയ യ ഗൂഢാലോചന കൊലപാതകത്തിലേക്ക് നയിച്ചത്. മുന്നേ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം മാത്രമായിരുന്നു ചുമത്തിയിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ALSO READ: കെവിന്റെ കൊലപാതകം; നീനുവിന്റെ അമ്മ രഹ്നയ്‌ക്ക് മര്‍ദനം

സഹോദരി നീനുവുമായുള്ള പ്രണയമാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിനോട് ഷാനുവിന് ശത്രുതയുണ്ടാകാന്‍ കാരണം. കെവിനെയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച്‌ നീനുവിനെ വിട്ടുകിട്ടുന്നതിനായി വില പേശുകയായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകക്കുറ്റത്തിന് പുറമേ ഈ കുറ്റവും വധ ശിക്ഷ ലഭിക്കുന്ന വകുപ്പാണ്. കെവിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതികൾ കെവിനെ പുഴയിലേക്ക് ഓടിച്ച്‌ കൊണ്ടുപോയതായാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button