മ്യാൻമർ: മ്യാൻമറിൽ ചില പ്രത്യേക സൈനീക ഉദ്യോഗസ്ഥർക്ക് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി. 18 ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ആണ് ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തിയത്. ഇവർ ചില വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വിലക്കേർപ്പെടുത്താൻ കാരണം.
സീനിയർ ജനറൽ മിൻ ഓങ് ഹ്ളയിങ് വിലക്കേർപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ വളരെ മോശമായി പല കാര്യങ്ങളും പ്രചരിപ്പിക്കുന്ന 52 പേജുകളും ഫേസ്‌ബുക്ക് കളഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പങ്കുവെച്ചതിനാണ് നടപടി.
സ്വതന്ത്ര അഭിപ്രായങ്ങളും വാർത്തകളും നൽകുന്നെന്ന വ്യാജേന മ്യാൻമർ സൈന്യത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പേജുകളും അക്കൗണ്ടുകളും വിലക്കുമെന്നും ഫെയ്സ്ബുക് തിങ്കളാഴ്ച അറിയിച്ചു. നിലവിൽ 18 ഫെയ്സ്ബുക് അക്കൗണ്ടുകളും ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും 52 ഫെയ്സ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്.
അടുത്തിടെ മ്യാന്‍മാര്‍ സൈന്യത്തിലെ നാല് ഉയർന്ന ഉദ്യോഗസ്ഥരെയും രണ്ട് സൈനിക യൂണിറ്റുകളെയും യുഎസ് ഭരണകൂടം ഈ മാസമാദ്യം മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും യുഎന്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.
Post Your Comments