പാലക്കാട്: പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ വിദേശസഹായം സ്വീകരിക്കുന്നത് ഇന്ത്യയ്ക്ക് അപമാനമാണെന്ന് ഇ ശ്രീധരന്‍. രാജ്യത്തിന് പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നും, പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്, എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആവശ്യമായ ഫണ്ട് രാജ്യത്തിനുള്ളപ്പോള്‍ വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:കേരളത്തിനുള്ള വിദേശസഹായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രം
ഡാമില്‍ വെള്ളം കെട്ടി നിര്‍ത്താതെ മഴ ശക്തമായപ്പോള്‍ തന്നെ ഡാം തുറന്നു വിടാമായിരുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൂടാതെ കാലാവസ്ഥ നിരീക്ഷണത്തിലെ അപാകത ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മിതിക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
Post Your Comments