Latest NewsKerala

ട്രെയിനിൽ നായ അക്രമകാരിയായി: ഭയന്ന ഗാർഡ് പുറത്തേക്ക് തെറിച്ചു വീണു

. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരിയാണ് നായയെ കൊണ്ടുപോകാന്‍ ബൂക്ക് ചെയ്തിരുന്നത്.

തൃശൂര്‍: ട്രയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോള്‍ പേടിച്ച ഗാര്‍ഡ് ഓടിത്തുടങ്ങിയ ട്രയിനില്‍ നിന്ന് വീണു. ട്രയിന്‍ നൂറ് മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടു പോയി. തിരുവനന്തപുരം പരശുറാം എക്‌സ്പ്രസിലെ ഗാര്‍ഡ് ഷൊര്‍ണൂര്‍ ഡിപ്പോയിലെ സിപി രാമസ്വാമിയാണ് അപകടത്തില്‍പ്പെട്ടത്. എന്നാൽ കാര്യമായ പരുക്കേല്‍ക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരിയാണ് നായയെ കൊണ്ടുപോകാന്‍ ബൂക്ക് ചെയ്തിരുന്നത്.

ഈ നായയെ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കയറ്റുകയും ചെയ്തു. ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാമഗ്രികള്‍ കയറ്റിയത് പരിശോധിച്ച്‌ രാമസ്വാമി ഗാര്‍ഡ് റൂമില്‍ കയറിയപ്പോള്‍ ആക്രമാസക്തനായ നായ കൂട്ടിലെ കമ്പികള്‍ കടിച്ച്‌ പൊട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി നായയുടെ കുരയും മറ്റും കേട്ട ഗാർഡ് ഭയന്ന് പിന്നോട്ട് പ്ലാറ്റ്‌ഫോമിൽ വീണു.

കാല്‍ ബാലന്‍സ് ചെയ്യാതെ വീണ അദ്ദേഹത്തെ ട്രെയിന്‍ വലിച്ചുപോകുന്നത് കണ്ട് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചാണ് ട്രയിന്‍ നിര്‍ത്തിച്ചത്. ഇവിടെ നിന്ന് മറ്റൊരു ഗാര്‍ഡിനെ നിയോഗിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടര്‍ന്നത്‌. യാത്രക്കാരുടെ അവസരോചിതമായ പ്രവൃത്തി മൂലമാണ് ഇയാളുടെ ജീവൻ നഷ്ടപ്പെടാതെയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button