താര പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത യുവ നടന് സുശാന്ത് സിംഗും കാമുകി ക്രിതിയും വേര്‍പിരിയുന്നു എന്നാണ്. അങ്കിതയായിരുന്നു സുശാന്തിന്റെ മുന്‍ കാമുകി. ഈ പ്രണയബന്ധം തകര്‍ന്നതിനു ശേഷമായിരുന്നു സുശാന്ത് ക്രിതിയുമായി അടുത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും വേര്‍പിരിയുകയാണ്. ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന ഈ വാര്‍ത്തയുടെ സത്യാവസ്ഥ തേടുകയാണ് ആരാധകര്‍.
സുശാന്തും ക്രിതിയും ഇതുവരെയും തങ്ങളുടെ പ്രണയം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സഹിതം പാപ്പരാസികള്‍ ഈ ബന്ധം പരസ്യമാക്കി. ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കൃതി ഇപ്പോള്‍. കൂടാതെ താരം ഫോണ്‍ ഉപയോഗം കുറച്ചുവെന്നും സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുശാന്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments