ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെയും പരാതി പരിഹാര സമിതി രൂപീകരിക്കാത്തതിന് വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റീസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാട്സാപ്പ് അധികൃതർക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ച വാട്സ്ആപ്പ് സിഇഒയെ വിളിച്ചു വരുത്തി പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
Also Read: ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ റിയൽമി 2 നാളെ അവതരിക്കും
എന്തുകൊണ്ട് ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളില്‍ വാട്സ്ആപ്പും, ഐടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഓഫീസോ സെര്‍വറോ ഇല്ലാത്ത ഒരു വിദേശ കന്പനിയാണ് വാട്സ്ആപ്പ്.
Post Your Comments