ഫിറോസാബാദ് : സ്വവര്‍ഗ്ഗാനുരാഗിയായ കാമുകിയുടെ നേരെ യുവതിയുടെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ കർബല കോളനിയിലാണ് സംഭവം. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമാണ്. കൈകളിലും നെഞ്ചിലും സാരമായ പൊള്ളലുകൾ ഏറ്റിട്ടുണ്ട്.
മകളുടെ നേരെ രാവിലെ രണ്ടരയോടെയാണ് ആക്രമണം നടന്നതെന്ന് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മുൻ സുഹൃത്തിനെ ആദ്യം കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന വീട്ടിലെ വീട്ടുടമയുടെ മകളായ കാമുകി തന്നെയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.
Read also:വെള്ളപ്പൊക്കത്തിൽ തകർന്ന വീട് കണ്ട ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു
തുടർന്ന് കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യചെയ്യലിൽ അവർ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിലുള്ള വിദ്വേഷമാണ് ഇങ്ങനൊരു കൃത്യത്തിലേക്കു നയിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.
Post Your Comments