ന്യൂഡല്‍ഹി : ഇനി പതിനായിരങ്ങള്‍ വിമാനക്കൂലിയായി കൊടുക്കേണ്ടി വരില്ല. രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി പറന്നിറങ്ങി. ഡല്‍ഹി വിമാനത്താവളത്തിലാണ് വിജയകരമായ ജൈവ ഇന്ധന യാത്രാവിമാനം ഇറങ്ങിയത്. സ്പൈസ് ജെറ്റിന്റെ 72 സീറ്റുള്ള ബോംബാര്‍ഡിയര്‍ ക്യൂ 400 യാത്രാവിമാനമാണു ഭാഗികമായി ജൈവ ഇന്ധനം ഉപയോഗിച്ചു ഡെറാഡൂണില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നിറങ്ങിയത്. 25 മിനിറ്റായിരുന്നു യാത്രാ ദൈര്‍ഘ്യം. സിവില്‍ ഏവിയേഷന്‍ അധികൃതരുള്‍പ്പെടെ 20 പേര്‍ വിമാനത്തിലുണ്ടായിരുന്നു
Read Also : 12 രൂപയ്ക്ക് വിമാനയാത്ര : യാത്രകാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി സ്‌പൈസ് ജെറ്റ്
ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണു ജൈവ ഇന്ധനം വികസിപ്പിച്ചത്. ജെട്രോഫ ചെടിയുടെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്നു സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണു പ്രവര്‍ത്തിച്ചത്. ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്റെ ക്ഷമത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments