തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്ക് യുവതിയുടെ മറുപടി ഇങ്ങനെ.
ഒരു മാസത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാന്‍ റെഡിയാണ് സാര്‍… പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങള്‍ക്കു മറുപടി കിട്ടണമെന്ന് കുറിച്ചാണ് പികെ ഷിബി എന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി…
ഒരു മാസ്സത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാന്‍ റെഡിയാണ് സാര്‍… പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങള്‍ക്കു മറുപടി കിട്ടണം..
1. കേരളം പ്രളയക്കെടുതിയില്‍ പെട്ടുഴലുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിയെ എത്രയും വേഗം പിന്‍വലിക്കണം
2. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം, ചായ സല്‍ക്കാരം, കണ്ണടക്കും, തോര്‍ത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവന്‍സും സഹിതം രാഷ്ട്രീയക്കാര്‍ക്കു കൊടുക്കുന്ന എല്ലാ അലവന്‍സും അടുത്ത ഒരു വര്‍ഷത്തേക്ക് നിര്‍ത്തലാക്കണം…
Read also : പ്രളയ ബാധിതർക്കുള്ള സഹായം; പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല
3. ഭരണ പരിഷ്‌കാര കമ്മീഷന്‍, പിന്നാക്ക/മുന്നാക്ക കമ്മീഷന്‍, യുവജന കമ്മീഷന്‍ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിര്‍ഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം.. ഇപ്പോള്‍ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ… അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല
4. അലവന്‌സുകള്‍ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക… ഇനി ഉപദേശികള്‍ വേണമെങ്കില്‍ തന്നെ, അടുത്ത ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഉപദേശം തരാന്‍ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക..
5. മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിര്‍മ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കും എന്ന് ഞങ്ങള്‍ക്കു ഉറപ്പു തരണം…
6. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം
7. പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവര്‍ത്തനം ഉടനടി നിര്‍ത്തലാക്കുക…
8. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട ‘ 2018 പ്രളയ ദുരിതാശ്വാസം’ എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവന്‍ കാശും…അല്ലെങ്കില്‍ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും..
9. നിര്‍മ്മാണ മേഖലയിലെ വിദഗ്ധരും, സര്‍വ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്..
10. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓരോ മാസവും പരസ്യപ്പെടുത്തണം..
11. കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവര്‍ക്കു പത്തു പൈസ ധനസഹായം കൊടുക്കരുത്
ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ പ്രളയം തുടര്‍ക്കഥയാകാം… ഒരു മാസ്സത്തെയല്ല, ഒരു വര്‍ഷത്തെ ശമ്പളം തന്നാലും നമ്മുടെ നാട് രക്ഷപ്പെടില്ല… എന്തിനാ എന്റെ ഒരു മാസത്തെ ശമ്പളം കൂടി വെറുതെ വെള്ളത്തില്‍ കളയുന്നത് ??
NB : ആര്‍ക്കെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ എഴുതുക… അതും ഉള്‍പ്പെടുത്താം
Post Your Comments