കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക്‌മെയിലിംഗ് സംഘത്തിലുള്ള കാസര്‍കോട് സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും ഇരകളെ ബ്ലാക്ക് മെയിലിംഗ് നടത്തുകയും ചെയ്യുന്നത്
തളിപ്പറമ്പില്‍ പിടിയിലായ മുസ്തഫയുടെയും സംഘത്തിന്റെയും കൈകളില്‍ യുവതിയുമൊത്തുള്ള നിരവധി പേരുടെ നഗ്‌നവീഡിയോകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ തകരുമെന്നതിനാല്‍ പലരും സംഘം ആവശ്യപ്പെടുന്ന പണം നല്‍കി തടിയൂരുകയാണ് ചെയ്യുന്നത്. കാസര്‍കോട്ടെ നിരവധി പ്രമുഖര്‍ യുവതിയുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയെ പ്രതിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
യുവതിയെയും വീഡിയോ ബ്ലാക്ക്മെയിലിംഗിലൂടെയാണ് സംഘം വലയിലാക്കിയതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സംഘത്തിന്റെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ മുസ്തഫയ്ക്കും വയനാട് സ്വദേശികളായ അന്‍വര്‍, അബ്ദുല്ല എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തുതരാമെന്ന് പ്രലോഭിപ്പിച്ച് യുവതിയോടൊപ്പം നഗ്‌നചിത്രം എടുക്കുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്ന വലിയൊരു ബ്ലാക്ക്മെയിലിംഗ് സംഘം തന്നെ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്.
പിടിയിലായ സംഘത്തിലെ അമല്‍ദേവ് ആണ് അതീവരഹസ്യമായി ഉന്നതരുടെ കാമകേളികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നതിന് എല്ലാ സംവിധാനവും ഒരുക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ സംഘം ബ്ലാക്ക്മെയിലിംഗിലൂടെ കോടികള്‍ സമ്പാദിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു. മംഗളൂരുവിലും കേരളത്തിലുമായി പഠിക്കുന്ന എംബിബിഎസ്, ബിടെക്ക് എന്നീ കോഴ്സുകളിലായി പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥിനികളുമായി അമല്‍ദേവും ഇര്‍ഷാദും പ്രണയ ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ നഗ്‌നചിത്രങ്ങളും നഗ്‌നവീഡിയോകളും കാമുകന്മാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പോലീസ് വിളിച്ചുവരുത്തി മക്കളുടെ ചെയ്തികള്‍ ബോധ്യപ്പെടുത്തുകയും അവരെ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
Post Your Comments