KeralaLatest News

അങ്ങയുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടാന്‍ ഇതുകൂടി ചെയ്യൂ; മുഖ്യമന്തിയോട് ആവശ്യവുമായി ശാരദക്കുട്ടി

മുഖ്യമന്ത്രിയോട് ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളം പഴയതുപോലെയാകാന്‍ ഒരുപാട് സമയമെടുക്കും. ഇത്രയും വലിയ ദുരന്തം നേരിടാന്‍ കേരളത്തെ പ്രാപ്തയാക്കിയതില്‍ മുന്‍പന്തിയില്‍ നിക്കുന്നത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വം വലിയ സഹായമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സേന വരെ വ്യക്തമാക്കിയിരുന്നു.

Also Read :  കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 445 പേരുടെ ജീവന്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ

ഇപ്പോള്‍ മുഖ്യമന്ത്രിയോട് ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മുഖ്യമന്ത്രിയ്ക്ക് എല്ലാ പിന്തുണയും ശാരദക്കുട്ടി മുഖ്യന് നല്‍കുന്നുമുണ്ട്. സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്. ചെയ്യാവുന്നതേയുള്ളു. ശ്രമങ്ങളുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയേയുള്ളു എന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്. ചെയ്യാവുന്നതേയുള്ളു. ശ്രമങ്ങളുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയേയുള്ളു.

1. രാഷട്രീയ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുള്ള സകലവിധ കോര്‍പറേഷനുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന എല്ലാ സംവിധാനങ്ങളും ഒറ്റയടിക്ക് പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളും സര്‍ക്കാരിലേക്ക് വകയിരുത്തുക.

2. കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയിലെ എല്ലാ രാഷ്ട്രീയ നിയമനങ്ങളും റദ്ദുചെയ്യുക.

3.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റുന്ന ശമ്പളേതര ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യണം.

4. ങഘഅ മാരുടെ ചികിത്സാച്ചെലവുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്ത് ആ ചെലവ് നിര്‍വ്വഹിക്കണം.

5: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ എണ്ണം പരമാവധി 15 ആക്കണം. അവരുടെ നിയമന കാലാവധി മന്ത്രിമാരുടേതിന് കോ ടേര്‍മിനസ് ആകണം.

6. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം അങ്ങ് തന്നെ ആലോചിച്ച് അടിയന്തിരമായി വേണ്ടത് ചെയ്യണം. ഈ കൊച്ചു സംസ്ഥാനത്തിന് ഇത്രയധികം ഉപദേശകരെ ഈ ദുരന്തകാലത്ത് താങ്ങാനുള്ള ശേഷിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button