India

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്‍മോഹന്‍ സിംഗ്

തന്റെ ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു

ന്യൂഡൽഹി: കേരളത്തിനെ പുനര്‍നിര്‍മിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്‌ത സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. തന്റെ ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Read also: ഒരു മാസത്തെ ശമ്പളം; മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സ്‌നേഹസ്മാരകങ്ങളുടെ നവകേരളം പണിതുയര്‍ത്താന്‍ സഹായകമാകട്ടെ

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇത്തരത്തില്‍ 10 മാസം കൊണ്ട് മൂന്നു ദിവസത്തെ ശമ്പളം നൽകാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button