ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ. വരുമാന വിപണി വിഹിതത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവ് എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഗ്രാമീണ മേഖലയിലെ സാന്നിധ്യമാണ് ജിയോയുടെ വരുമാന കുതിപ്പിന് കാരണമായത്. ജൂൺ മാസം അവസാനിച്ചപ്പോൾ 22.4 ശതമാനമായിരുന്നു ജിയോയുടെ വിപണി വിഹിതം. ഇതോടെ വോഡാഫോണിനെ മറികടക്കാനും ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന്റെ അടുത്തെത്തുവാനും കമ്പനിക്ക് സാധിച്ചു.
Also read : ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ
31.7 ശതമാനമാണ് എയര്‍ടെലിന്റെ വിപണി വിഹിതം. വോഡഫോണിന് 19.3ശതമാനവും ഐഡിയക്ക് 15.4 ശതമാനവുമാണ് വിപണി വിഹിതം. 7,200 കോടി രൂപയാണ് ജൂൺ അവസാനിച്ചപ്പോൾ ജിയോയുടെ മൊത്തവരുമാനം. എയര്‍ടെലിനാകട്ടെ 10,200 കോടിയും,വോഡാഫോണിന് 6,200 കോടിയും,ഐഡിയക്ക് 5,000 കോടി രൂപയുമാണ് വരുമാനം. അതേസമയം വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനമാണ് ജിയോക്കുള്ളത്.
Post Your Comments