KeralaLatest News

പ്രളയം:കുട്ടനാട്ടിലെ 5 കുടുംബങ്ങള്‍ കഴിയുന്നത് സെമിത്തേരിയില്‍

വളർത്തു മൃഗങ്ങളുൾപ്പെടെ ഇവിടെയാണ് കഴിയുന്നത് .

വീട് മുഴുവൻ വെള്ളത്തിലായതോടെ കുട്ടനാട്ടിലെ അഞ്ചു കുടുംബങ്ങളുടെ വാസം ഇപ്പോൾ പള്ളി സെമിത്തേരിയിലാണ്. കൈനകരി പള്ളിയുടെ സെമിത്തേരിയിൽ തന്നെയാണ് ഇവരുടെ ഊണും ഉറക്കവുമെല്ലാം. അപ്പനപ്പൂപ്പന്മാരെ അടക്കിയ സ്ഥലമായതിനാൽ യാതൊരു ഭയവും തങ്ങൾക്കില്ലെന്നാണ് ഇവർ പറയുന്നത്. വീട് വെള്ളത്തിലായതോടെ വെള്ളിയാഴ്ച സൂസമ്മ സെമിത്തേരിയിലെത്തി. വളർത്തു മൃഗങ്ങളുൾപ്പെടെ ഇവിടെയാണ് കഴിയുന്നത് . ഇരുട്ടിയപ്പോഴേക്കും ഇരുപതു പേരോളം ഇവിടെ താമസത്തിനെത്തി.

തോട്ടിൽ നിന്ന് പിടിച്ച മീൻ കറി വെക്കും.അരിയും മറ്റും നനഞ്ഞെങ്കിലും ഉണക്കിയെടുത്താണ് പാചകം. തങ്ങൾ സെമിത്തേരിയിൽ കഴിയുന്നത് തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉദ്ദേശിച്ചാണെന്നും ഇവർ പറയുന്നു. പല തവണ അധികൃതരും പോലീസും വന്നു വിളിച്ചെങ്കിലും ഉപജീവന മാർഗ്ഗമായ കന്നുകാലികളെ ഉപേക്ഷിച്ചു വരാൻ ഇവർ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button