ചുനക്കര: ദുരിതാശ്വാസ ക്യാമ്പിലെ സാധനങ്ങൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐ പ്രവർത്തകർ കടത്തിക്കൊണ്ട് പോയതായി പരാതി. ചുനക്കര യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെ സാധനങ്ങളാണ് ഡിവൈഎഫ്ഐക്കാരെത്തി കൊണ്ടുപോയത്.സംസ്ഥാനത്ത് പലസ്ഥലങ്ങളിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സാധനങ്ങൾ കടത്തുന്നുണ്ട് എന്ന് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30 ഓടെ സ്കൂളിലെത്തിയ ഡിവൈഎഫ്ഐ സംഘം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് തങ്ങൾ കൊണ്ടുവന്ന ഡിവൈഎഫ്ഐയുടെ കൊടികെട്ടിയ വാഹനത്തിൽ സാധനങ്ങൾ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പലയിടത്തും സാധനങ്ങൾ കടത്തിയതിനെ തുടർന്ന് സംഘർഷങ്ങളും ഉണ്ടായി.ഇവർ സാധനങ്ങൾ കടത്തുന്നതിന്റെ വീഡിയോ കാണാം
Post Your Comments