ഡൽഹി: അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തി തീർക്കാൻ ശ്രമം. നോർത്ത് ദില്ലിയിലാണ് സംഭവം. സംഭവത്തിൽ പോലീസ് കാമുകനായ പ്രദീപ് ഷെഹ്റാത്തിനെ അറസ്റ്റ് ചെയ്തു.
Also Read: കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ
29 കാരനായ ഇയാൾ ഡി ജെ ആണ്. പ്രദീപിനേക്കാൾ 11 വയസ്സ് ചെറുപ്പമാണ് കൊല്ലപ്പെട്ട പെൺകുട്ടി. മറ്റ് പുരുഷന്മാരുമായി പെൺകുട്ടി സംസാരിക്കുന്നത് പ്രദീപിന് എതിർപ്പായിരുന്നു. ഇതിനെ ചൊല്ലി ഇവർ പതിവായി തർക്കിക്കുകയും ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നു.
സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഒഴിഞ്ഞ തോക്കിൽ നിന്ന് വെടിവെക്കുന്നത് പോലെ അഭിനയിച്ച ഇയാൾ നേരത്തെ ആസൂത്രണം ചെയ്തപ്രകാരം ബുള്ളറ്റ് നിറച്ച തോക്കിൽ നിന്ന് പെൺകുട്ടിയുടെ നേരെ വേടി വെക്കുകയായിരുന്നു.
Post Your Comments