Latest NewsInternational

കേരളത്തിന് നാല് കോടിയുടെ സഹായവാഗ്ദാനവുമായി ബില്‍ഗേറ്റ്സും ഭാര്യയും

ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ പദ്ധതികൾക്കും

വാഷിങ്ടൺ : ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേരളത്തിന് നാല് കോടി രൂപയുടെ സഹായവുമായി മൈക്രോസോഫ്ട് സ്ഥാപകൻ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി ഏകദേശം $ 6,00,000 യുനിസെഫിന് കൈമാറും.

ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ പദ്ധതികൾക്കും എൻജിഒകൾക്കും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി. യൂനിസെഫ്, എൻജിഒകൾക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി ജില്ലാ ഭരണകൂടങ്ങളുമായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന രോ​ഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പടരുന്നത് നിയന്ത്രിക്കുന്നതിനായി ഈ തുക സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

Read also:വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായം വിനിയോഗിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുഃഖത്തിൽ ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ പങ്കുചേരുന്നതായി ഫൗണ്ടേഷന്റെ ഗ്ലോബൽ ഡവലപ്മെന്റ് പ്രസിഡന്റ് ക്രിസ് എലിയാസ് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button