Latest NewsInternational

70 വർഷം പഴക്കമുള്ള ഭീമന്‍ ബോംബ് : 18,500 പേരെ ഒഴിപ്പിച്ചു

ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധസമയത്ത് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന ഭീമൻ ബോംബ് ജർമനിയിൽ കണ്ടെത്തി. ജര്‍മ്മന്‍ നഗരമായ ലുഡ്വിഗ്ഷഫണിലാണ് ബോംബ് കണ്ടെത്തിയത്. ഏകദേശം 500കിലോയോളം ഭാരം വരുന്ന ബോംബ് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടന്റെയോ അമേരിക്കയുടെയോ സൈന്യം നിക്ഷേപിച്ചതാകം എന്നാണ് വിദഗ്ധരുടെ അനുമാനം.

Also Read: സിപിഐ-എംഎല്‍ നേതാവ് വെടിയേറ്റു മരിച്ചു

നഗരത്തില്‍ താമസിച്ചിരുന്ന 18,500 പേരെ ഒഴിപ്പിച്ചതിന് ശേഷം ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ബോംബ് നിർവീര്യമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കിയ ശേഷം ജനങ്ങളോട്  വീടുകളിലേക്ക് മടങ്ങാൻ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Also Read: സാലറി ചലഞ്ചിന് വന്‍ പിന്തുണ; ഒരു മാസത്തെ ശമ്പളം നല്‍കാനൊരുങ്ങി ഡിജിപിയും

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം എഴുപത് വർഷം പിന്നിടുമ്പോഴും ജർമനിയിൽ പലയിടങ്ങളിലും ഇപ്പോഴും ബോംബുകളുടെ അവശിഷ്ട്ടങ്ങളുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബെര്‍ലിനിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബ്രിട്ടീഷ് സൈന്യം നിക്ഷേപിച്ച ബോംബ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button