Latest NewsInternational

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി

ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പരിസര പ്രദേശങ്ങളിൽ നിന്ന് ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു.

ഫ്രാങ്ക്ഫർട്ട് : ജർമ്മനിയിൽ കണ്ടെത്തിയ രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പ്രത്യേക സൈനിക സംഘം നിർവ്വീര്യമാക്കി. 500 കിലോഗ്രാം ഭാരമുള്ള ബോംബായിരുന്നു കണ്ടെത്തിയത് .കഴിഞ്ഞയാഴ്ച്ച നിർമ്മാണ ജോലിക്കിടെയാണ് ബോംബ കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പരിസര പ്രദേശങ്ങളിൽ നിന്ന് ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു.

ഇത് അമേരിക്കൻ നിർമ്മിതമാണ്.ഒരു മണിക്കൂർ എടുത്താണ് ബോംബ് സ്ക്വാഡ് ഭീമൻ ബോംബ് നിർവീര്യമാക്കിയത്. രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബുകൾ ജർമ്മനിയിൽ ഇന്ന് കിട്ടുന്നത് ആദ്യമല്ല. നേരത്തെയും നിരവധി ബോംബുകൾ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button