യുഎഇ: മറ്റ് രാജ്യക്കാർക്ക് യുഎഇയിൽ വാഹനമോടിക്കണമെങ്കിൽ അവിടുത്തെ ഡ്രൈവിങ് ടെസ്റ്റ് പാസാക്കേണ്ടതുണ്ട് എന്നാൽ ഈ രാജ്യത്ത് നിന്നുള്ളവർക്ക് ഡ്രൈവിങ് ടെസ്റ്റിന്റെ ആവശ്യമില്ല. ബൾഗേറിയയിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത് സംബന്ധിച്ചുള്ള കരാറിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടു. യുഎഇ വിദേശകാര്യ സെക്രട്ടറിയും ബൾഗേറിയ അംബാസിഡറുമാണ് കരാറിൽ ഒപ്പുവെച്ചത്. ബൾഗേറിയയുമായുള്ള യുഎഇയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.
ALSO READ: ആഘോഷവും ആരവവുമില്ലതെ യുഎഇയിലെ ഓണം
ബൾഗേറിയ കൂടാതെ ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹറിൻ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, സൗത്ത് കൊറിയ, കുവൈറ്റ്, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവെ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റൊമാനിയ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ്, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിൽ ഡ്രൈവിങ് ടെസ്റ്റിന്റെ ആവശ്യമില്ല. അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് തന്നെ മതിയാകും.
Post Your Comments