മസ്ക്കറ്റ്: മസ്ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിമരിച്ചു. കൊല്ലം, ചാത്തന്നൂര്‍ സ്വദേശി അലക്സിന്റെ ഭാര്യ ബിജി അലക്സാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഹൈമയിലാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി വാഹനം മറിയുകയായിരുന്നു.
ALSO READ: വാഹനാപകടം : 15 പേര് മരിച്ചു
പെരുന്നാള്‍ അവധി ആഘോഷിച്ച് സലാലയില്‍ നിന്നും സൊഹാറിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. സൊഹാര്‍ സുബൈര്‍ ഓട്ടൊമൊബൈല്സില് ടെക്നിക്കല്‍ വിഭാഗം ജീവനക്കാരനാണ് അലക്സ്. അലക്സും രണ്ടു കുട്ടികളും പരുക്കുകളോടെ രക്ഷപ്പെട്ടു. ബിജിയുടെ മൃതദേഹം ഹൈമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments