ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് ഒരു കൂട്ടം കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. പതിവ് കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് താന്‍ മറുപടി പറയുന്നത് ചിലര്‍ എന്നോട് ഇക്കാര്യം ചോദിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Rains in #Kerala have caused widespread disruption to n loss of life n livelihood!
Pls help !
I hv tdy announcd a donation of Rs 25 lacs to add to funds being raisd by @asianetnewstv
Urge all of u donate to PM Relief fund or CM relief fund
@narendramodi @vijayanpinarayi
— Rajeev Chandrasekhar (@rajeev_mp) 12 August 2018
എന്നാല്‍ അര്‍ണബിന്റെ വിഷയത്തില്‍ കേരളത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. വിഷയത്തിനിടയാക്കിയ ചര്‍ച്ചക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പൂരമാണ്. റിപ്പബ്ലിക് ടിവിയുടെയും അര്‍ണബിന്റെയും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെല്ലാം മലയാളികള്‍ കമന്റുകള്‍ നിറച്ചു. യുഎഇയുടെ വിദേശ സഹായത്തിക്കെുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനതയാണ് കേരളത്തിലേത് എന്ന അര്‍ണബിന്റെ പ്രയോഗം എടുത്തുകാട്ടിയാണ് മലയാളികളുടെ പ്രതിഷേധം.
ALSO READ:തരൂരിനെ അപമാനിക്കാന്‍ പാടില്ലെന്ന് അര്‍ണബിനോട് കോടതി
പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് യുഎഇ 700 കോടി രൂപ നല്‍കിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് റിപ്പബ്ലിക് ടിവി ചര്‍ച്ച സംഘടിപ്പിച്ചത്. ഈ പരിപാടിക്കിടയാണ് കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്‌സുമാണെന്നും അര്‍ണബ് പറഞ്ഞത്.
Post Your Comments