Latest NewsInternational

മന്ത്രി സഭയില്‍ നിന്നും രാജി വച്ചു

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച തീരുമാനിത്തില്ലെത്തിയിട്ടില്ലെന്നും

കാന്‍ബറ: ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ഇതോടെ ലിബറല്‍ പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി. സ്‌കോട്ട് മോറിസണ്‍ പ്രധാനമന്ത്രിയായിരിക്കുന്ന മന്ത്രിസഭയില്‍ ഇനി താനില്ലെന്നാണ് അവര്‍ അറിയിച്ചത്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച തീരുമാനത്തില്ലെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മന്ത്രി സ്ഥാനത്തില്‍ നിന്നും പോയാലും രാഷ്ട്രത്തിന്റ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നാണ് ജൂലി പറഞ്ഞത്. ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാര്‍ ഇതോതെ വീണ്ടും പ്രതിസന്ധിയിലായി.  ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മാല്‍ക്കം ടേണ്‍ബുള്ളിനെ പരാജയപ്പെടുത്തിയാണ് മോറിസണ്‍ വിജയിച്ചത്. ടേണ്‍ബുളും മുന്‍ പ്രധാന മന്ത്രി ഡറ്റനും, ജൂലി ബിഷപ്പും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഡട്ടന്റെ അനുയായികള്‍ മുന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളിന് പിന്‍തുണയര്‍പ്പിച്ചെങ്കിലും താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ടേണ്‍ബുള്‍ പറഞ്ഞിരുന്നു.

ALSO  READ:ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി ആര്? ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവ്വെ ഫലം

മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പീറ്റര്‍ ഡട്ടണെ 4540 എന്ന വോട്ട് വ്യത്യാസത്തില്‍ പരാജയപ്പെടുത്തി കഴിഞ്ഞ ദിവസമാണ് മോറിസണ്‍ പ്രധാനമന്ത്രിയായത്. ഇതിനിടെയാണ് പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത് ആറാം തവണയാണ് ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രിക്കായി തെരഞ്ഞെടുപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button