KeralaLatest News

മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍

പ്രളയക്കെടുതിയിൽ കേരളത്തിന് താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക്

കൊല്ലം: പ്രളയക്കെടുതിയിൽ കേരളത്തിന് താങ്ങായ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ വായ്പാ കുടിശ്ശിക സർക്കാർ എഴുതി തള്ളുന്ന കാര്യം പരിഗണനയിലാണ്. മല്‍സ്യത്തൊഴിലാളികള്‍ 2014നു മുന്‍പ് മല്‍സ്യഫെഡ് വഴി എടുത്ത വായ്പകളില്‍ 49.55 കോടി രൂപയാണ് കുടിശികയായുള്ളത്.ഇതില്‍ 37.17 കോടി മുതലും 6.91 കോടി പലിശയും 5.47 കോടി പിഴപ്പലിശയുമാണ്.

ALSO READ:കേരളം കണ്ടത് സമാനതകള്‍ ഇല്ലാത്ത ദിരുന്ത പ്രളയം; രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയും

പിഴപ്പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ബാക്കി മല്‍സ്യഫെഡ് ഏറ്റെടുക്കുമെന്നു ചെയര്‍മാന്‍ പി.പി ചിത്തരഞ്ജനും പറഞ്ഞു. ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കാണു മുന്‍ഗണന നല്‍കുക. രോഗികള്‍ക്കും വൃദ്ധര്‍ക്കും പ്രത്യേക പരിഗണന കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button