തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
കൊല്ലത്തുനിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്നലെ തന്നെ പത്തനംതിട്ടയിലേക്ക് തിരിച്ചിരുന്നു. സേനകളുടെ ഡിങ്കി ബോട്ടുകള്‍ക്ക് പുറമേ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന ചെറുതും വലുതുമായ യാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും മത്സ്യബന്ധന യാനങ്ങള്‍ ലോറിയില്‍ കയറ്റിയാണ് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുക.വഞ്ചിയില്‍ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ അങ്കമാലിയിലും വ്യോമമാര്‍ഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ നേവല്‍ പേസിനെ സമീപവും ക്യാമ്പുകള്‍ തുറക്കും.
Also Read : തൃശൂരില്‍ കനത്ത മഴ : ജില്ലയില്‍ ഇന്ന് 19 മരണം : 10 പേരെ കാണാനില്ല
രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരം പുന്തുറയില്‍ നിന്നുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പുറപ്പെട്ടിരിക്കുന്നത്. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ അനുഭവമുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘം ഇന്ന് തന്നെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവും.
ജിപിഎസ്, സെര്‍ച്ച് ലൈറ്റുകള്‍, റഡാറുകള്‍ എന്നീ സംവിധാനങ്ങളുമായിട്ടാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. ഒഴുക്കിനെതിരെ മുന്നോട്ട് പോകാന്‍ കഴിയുന്ന തരത്തിലള്ള മോട്ടര്‍ എഞ്ചിനുകള്‍ ഉള്ള വള്ളവുമാണ് ഇവരുടെ കൈവശം ഉള്ളത്. ഇവര്‍ക്കവശ്യമായ ഇന്ധനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഓഖി ദുരന്ത സമയത്ത് കേരളം നല്‍കിയ പിന്തുണക്ക് നന്ദി സൂചകമായിട്ടാണ് തങ്ങള്‍ ഇതില്‍ പങ്കാളികളാകുന്നതെന്ന് അവര്‍ പറഞ്ഞു.
Post Your Comments