Latest NewsSports

എവര്‍ട്ടണ്‍ താരം മൈക്കിള്‍ കീനിനു തലയോടിന് പൊട്ടല്‍; വരുന്ന മത്സരങ്ങൾ നഷ്ടമാകും

നേരിയ പൊട്ടല്‍ മാത്രമാണ് ഉള്ളതെന്നും ഒരു മാസത്തിനകം പരിക്ക് ഭേദമായി താരത്തിന് ടീമിനൊപ്പം തിരിച്ചെത്താമെന്നാണ് എവെർട്ടൻ മാനേജ്‌മന്റ് പറയുന്നത്

ഗൂഡിസൺ പാർക്ക്: ബൗണ്‍മൗത്തിനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ സഹകളിക്കാരനുമായി കുട്ടിയിടിച്ച്‌ പരിക്കേറ്റ എവര്‍ട്ടണ്‍ താരം മൈക്കിള്‍ കീനിനു തലയോടിന് പൊട്ടല്‍ ഉണ്ടെന്നു സ്ഥിതീകരണം. നേരിയ പൊട്ടല്‍ മാത്രമാണ് ഉള്ളതെന്നും ഒരു മാസത്തിനകം പരിക്ക് ഭേദമായി താരത്തിന് ടീമിനൊപ്പം തിരിച്ചെത്താമെന്നാണ് എവെർട്ടൻ മാനേജ്‌മന്റ് പറയുന്നത്.

Also Read: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: മുഹമ്മദ് അനസും ഹിമ ദാസും വെള്ളി

കീൻ തന്നെയാണ് തന്റെ പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മത്സരത്തില്‍ ഗോള്‍ നേടിയ കീന്‍ ഇഞ്ചുറി ടൈമിലാണ് സഹകളിക്കാരനായ ഇദ്രിസ് ഗിയേയുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റത്. ഗ്രൗണ്ടില്‍ വെച്ച്‌ തന്നെ ഓക്സിജന്‍ കൊടുക്കേണ്ടി വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button