Latest NewsInternational

പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണം; നടപടി എടുക്കുന്നതിലുണ്ടായ വീഴ്ച ലജ്ജാകരമെന്ന് മാര്‍പാപ്പ

പരാതികളെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാന്‍സിസ്

ഡബ്ളിന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ നടപടി എടുക്കുന്നതിലുണ്ടായ വീഴ്ച ലജ്ജാകരമെന്ന് പോപ്പ് ഫ്രാന്‍സിസ്. അയര്‍ലണ്ടില്‍ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളില്‍ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതര്‍ നടപടി എടുത്തില്ല. പരാതികളെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. സഭയിലെ പുരോഹിതര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ശക്തമായ നടപടികള്‍ ഇല്ലാതെ വരുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടിന് ശേഷം അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പോപ്പിന്റെ പരാമര്‍ശം.

ALSO READ: ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button