ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു. പ്രകടന പത്രിക തയാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികൾ ശനിയാഴ്ച രൂപീകരിച്ചു.ശശി തരൂര്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക തയാറാക്കാനുള്ള കമ്മിറ്റി.
പ്രചാരണ പരിപാടികള്‍ നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ വി.ഡി സതീശനും ഉള്‍പ്പെടുന്നു. കമ്മിറ്റി രൂപീകരണത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉള്‍പ്പെടുന്നതാണ് ഒമ്പതംഗ കോര്‍കമ്മിറ്റി.
Post Your Comments