പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി. പ്രളയയത്തിൽ വെള്ളം കയറി കേടായ ഷവോമി ഫോണുകള്‍ തീര്‍ത്തും സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കും എന്നാണ് ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമിയുടെ പ്രഖ്യാപനം. ഷവോമിയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജയിന് ആണ് ഈ കാര്യം പ്രഖ്യാപിച്ചത്. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത്വിട്ടത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും.
Also Read: പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന നികൃഷ്ടതയുടെ മനോഭാവവുമായി ദുരന്ത മുഖത്തും
നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് നിറച്ച ഷവോമി റെഡ്മി പവര്‍ ബാങ്കുകള്‍ എത്തിച്ചിരുന്നു. അതിന് ശേഷമാണ് ഷവോമി ഇപ്പോള്‍ ഉപയോക്താക്കൾക്ക് ഇങ്ങനെയൊരു സഹായവുമായി രംഗത്ത് എത്തുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന ഫോൺ കമ്പനികളിലൊന്നാണ് ഷവോമി റെഡ്മി.
Post Your Comments