യുവാക്കളെ നിരാശയിലാഴ്ത്തി GSX-R1000 -നെ ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി. 2017 മെയ് മാസത്തിലാണ് രണ്ടുവകഭേദങ്ങളോട് GSX-R1000നെ ഇന്ത്യയിൽ വിൽപനക്കായി എത്തിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് GSX-R1000, ഫ്ളാഗ്ഷിപ്പ് GSX-R1000R എന്നിവയിൽ 19 ലക്ഷം രൂപ വിലയുള്ള പ്രാരംഭ മോഡലായ GSX-R1000 ആണ് വിപണിയിൽ നിന്നും ഇപ്പോൾ വിടവാങ്ങുന്നത്. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും മോഡലിനെ സുസുക്കി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ GSX-R1000 -നെ ഓര്‍ഡര്‍ ലഭിക്കുന്ന അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുമെന്നാണ് സൂചന. അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ പിൻവലിച്ചതോടൊപ്പം ഫ്ളാഗ്ഷിപ്പ് മോഡലിന്റെ വിലയും കമ്പനി വെട്ടിക്കുറച്ചു. 22 ലക്ഷം രൂപ വിലയുള്ള GSX-R1000Rന് 19.81 ലക്ഷം രൂപയാണ് നിലവില്‍ വിപണിയില്‍ വില.2.19 ലക്ഷം രൂപയുടെ കുറവാണ് സുസുക്കി വരുത്തിയത്.
സുസുക്കി വികസിപ്പിച്ച വേരിയബിള്‍ വാല്‍വ് ടൈമിംഗ് സാങ്കേതികവിദ്യയിൽ എത്തുന്ന ആദ്യ സൂപ്പര്‍ബൈക്കാണ് GSX-R1000R. ഇടത്തരവും , ഉയര്‍ന്നതുമായ ആര്‍പിഎമ്മുകളില്‍ മികച്ച പ്രകടനക്ഷമത കാഴ്ച് വെക്കുന്നു. 999.8 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിൻ 199.3 bhp കരുത്തും 117.5 Nm torque ഉം പരമാവധി സൃഷ്ടിച്ച് ഇവന് നിരത്തിൽ കരുത്തും ആറു സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ ക്ലച്ചും കുതിപ്പും നൽകുന്നു.
ഷോവ ബാലന്‍സ് ഫ്രീ ഫോര്‍ക്കുകളും ഷോവ ബാലന്‍സ് ഫ്രീ കുഷ്യന് ഷോക്കും സസ്പെന്‍ഷനും, ബ്രേക്ക് സെന്‍സിറ്റീവ് ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനമുള്ള നാലു പിസ്റ്റണ്‍ മോണോബ്ലോക് കാലിപ്പറുകളുള്ള പുതിയ ബ്രെമ്പോ ടി-ഡ്രൈവ് 320 mm ഇരട്ട ഡിസ്ക് മുന്നിലും ഒറ്റ പിസ്റ്റണുള്ള നിസിന് ഡിസ്ക് പിന്നിലും ബ്രേക്കിങ്ങും നിറവേറ്റുന്നു. ഭാരംകുറഞ്ഞ ഘടനകൊണ്ടു നിർമിച്ച 17 ഇഞ്ച് അലോയ് വീൽ . ബ്രിഡ്ജ്സ്റ്റോണ് RS10 ടയറുകൾ മൂന്നു റൈഡിംഗ് മോഡുകള്‍, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, പത്തു ലെവലുള്ള ട്രാക്ഷന്‍ കണ്ട്രോള്, , ലോഞ്ച് കണ്ട്രോള്, ബൈ ഡയറക്ഷനല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ മറ്റു പ്രധാന പ്രത്യേകതകൾ.
Also read : യുവാക്കളെ ലക്ഷ്യമിട്ട് ഒരു കിടിലന്‍ 150സിസി ബൈക്കുമായി സുസുക്കി
Post Your Comments