Latest NewsKerala

സ്ത്രീകളെ വശീകരിയ്ക്കാന്‍ മുസ്തഫയ്ക്ക് പ്രത്യേക കഴിവ്

തളിപ്പറമ്പ് : സെക്‌സ് വീഡിയോ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് ചെയ്ത കേസില്‍ അറസ്റ്റിലായ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇയാള്‍ക്ക് സ്ത്രീകളെ വശീകരിയ്ക്കാന്‍ പ്രത്യേക കഴിവാണ്. വീട്ടമ്മമാരടക്കം നിരവധി സ്ത്രീകളാണ് ഇയാളുടെ ചതിയില്‍പ്പെട്ടത്. മുസ്തഫ 12ലധികം വിവാഹം കഴിച്ചയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 12 ലധികം സ്ത്രീകളെയാണ് മുസ്തഫ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം അതിവിദഗ്ദ്ധമായി മുങ്ങുകയും ചില ബന്ധങ്ങള്‍ മൊഴി ചൊല്ലി അവസാനിപ്പിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുസ്തഫയെ ലൈംഗിക ബ്ലാക്ക്മെയിലിംഗ് കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ബ്ലാക്ക്മെയിലിംഗ് കേസില്‍ ചുഴലിയിലെ കെ പി ഇര്‍ഷാദ് (20), കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുവൈസ് (22), ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ് (21) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Read also : സ്ത്രീകളെ വശീകരിച്ച് വലയിലാക്കി ലൈംഗികബന്ധവും പിന്നെ വീഡിയോ കാണിച്ച് ബ്ലാക്ക്‌മെയിലിംഗും

ഇര്‍ഷാദിനെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു പ്രതികളും കുടുങ്ങിയത്. ചപ്പാരപ്പടവ് കൂവേരിയിലെ യുവാവിന് കാസര്‍കോട് സ്വദേശിനിയായ യുവതിയുമൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ ചെമ്പന്‍തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്സ് ഒരുക്കുകയും ഇവിടെ വെച്ച് പ്രതികള്‍ രഹസ്യമായി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button