പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന അച്ഛനും മകനും പോലീസ് പിടിയിലായി. പൂനെയിലെ സ്വര്ഗേറ്റില് നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും മൂന്ന് യുവതികളെ പോലീസ് രക്ഷപ്പെടുത്തി.
സ്വര്‍ഗേറ്റ് പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച് രണ്ടുപേര്‍ പെണ്‍വാണിഭം നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇടപാടുകാരന് എന്ന വ്യാജേന സമീപിച്ചാണ് പോലീസ് സംഘത്തെ കുടുക്കിയത്.
58 കാരനും അയാളുടെ മകനും ചേര്‍ന്നാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മൂന്ന് യുവതികളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവര്‍ക്കെതിരെയും പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments