KeralaLatest News

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ അടിച്ചു മാറ്റുന്നവർ ജാഗ്രത: നടപടിയുമായി മുഖ്യമന്ത്രി

ജനങ്ങളുടെ സന്മനോഭാവത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽനിന്നു സാധനങ്ങൾ തട്ടിക്കൊണ്ടുപോവുകയോ മോഷ്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിയിൽ ആളുകളെ തടഞ്ഞുവച്ച്‌ ദുരിതാശ്വാസത്തിന് അനധികൃത പിരിവു നടത്തുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ സന്മനോഭാവത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പല ക്യാംപുകളിലും ബലം പ്രയോഗിച്ചു സാധനങ്ങൾ കൊണ്ടുപോകുന്ന കാര്യം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ കർശന നടപടിക്കു പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. തിരുവോണദിവസവും മുഖ്യമന്ത്രിയുടെ ഓഫിസ്‌ പ്രവർത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button