ദുബായ്: പൊതുമാപ്പ് മൂലം തന്റെ വിവാഹം നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് യൂനിൻ ലിമസൺ എന്ന ഫിലിപ്പൈൻ സ്വദേശിനി. 8 വർഷങ്ങൾക്ക് ശേഷമാണ് യൂനിൻ തന്റെ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. യൂനിനോടൊപ്പം പ്രതിശ്രുതവരനും ഫിലിപ്പൈൻസിലേക്ക് പോകുന്നുണ്ട്. 2010 ൽ എംപ്ലോയ്‌മെന്റ് വിസയിലാണ് യൂനിൻ യുഎഇയിലെത്തിയത്. ബ്യൂട്ടിഷനായ യുവതി ആദ്യം ജോലി ചെയ്‌തിരുന്ന ബ്യൂട്ടിപാർലർ പൂട്ടിയതോടുകൂടി മറ്റൊരു ബ്യൂട്ടിപാർലറിൽ ജോയിൻ ചെയ്‌തെങ്കിലും വിസ പുതുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലാകുകയും ചെയ്‌തു. വിസ പ്രശ്‌നം ഉള്ളതിനാൽ കേസാകുകയും പിഴ വിധിക്കുകയും ചെയ്‌തതോടുകൂടി യുവതിയുടെ മടങ്ങിപ്പോക്ക് അവതാളത്തിലായി. തുടർന്നാണ് പൊതുമാപ്പിന് അപേക്ഷിച്ചത്. യുവതിക്ക് തിരിച്ചുപോകാനുള്ള അനുമതി നൽകിയതിനോടൊപ്പം പിഴയും എഴുതിത്തള്ളിയിട്ടുണ്ട്.
Post Your Comments