Latest NewsKeralaGulfUncategorized

കേരളത്തിന് യുഎഇയുടെ 700 കോടി ധനസഹായം; സത്യാവസ്ഥ ഇതാണ്

ഇന്ത്യയിലെ ദുരിതാശ്വാസ സഹായ ചട്ടങ്ങളെക്കുറിച്ചു ബോധ്യമുള്ളതിനാല്‍

ന്യൂഡല്‍ഹി: കേരളത്തിന് യുഎഇ കോടി രൂപ ധനസഹായം നൽകിയോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ തർക്ക വിഷയം. ഇതിന് തക്കതായ മറുപടിയാണ് യുഎഇ അംബാസഡര്‍ ഇപ്പോൾ നൽകിയിരിക്കുന്നത്.  കേരളത്തിന് പ്രളയ ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്‍ നടക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവുമായുള്ള അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍.

ALSO READ: യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളം

കേരളത്തിന് യുഎഇ 700 കോടി ധനസഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് പുറത്തുവന്നതോടെ ഇതു വലിയ വിവാദമായിരുന്നു . യുഎഇ 700 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണോ വ്യക്തമാക്കുന്നതെന്ന ചോദ്യത്തിന്, അത് പ്രഖ്യാപിച്ചിട്ടില്ലെന്നും അന്തിമം അല്ലെന്നുമാണ് സ്ഥാനപതി മറുപടി നല്‍കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ദൂം നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. കേരളത്തെ സഹായിക്കുന്നതിനുള്ള പണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയിലെ ദുരിതാശ്വാസ സഹായ ചട്ടങ്ങളെക്കുറിച്ചു ബോധ്യമുള്ളതിനാല്‍ ഇവിടത്തെ അധികൃതരുമായി കമ്മിറ്റി ആശയവിനിയമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button