തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തില്‍ കെഎസആര്‍ടിസിയ്ക്കുണ്ടായത് 30 കോടി രൂപയുടെ നഷ്ടം. പ്രളയത്തില്‍ 11 ബസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും തകര്‍ന്നെന്നും 200ലേറെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി എ . കെ ശശീന്ദ്രന്‍ പറഞ്ഞു. 50 കോടിയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read : നാല് തീയേറ്ററുകള്‍ പൂര്‍ണമായും നശിച്ചു; പ്രളയത്തില്‍ നഷ്ടം 30 കോടി
അതേസമയം പ്രളയക്കെടുതിയില്‍ കേരളത്തിലെ സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്ന് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍. കടുത്ത പ്രളയത്തില്‍ വന്‍ നാശനഷ്ടമാണ് സിനിമാ മേഖലയിലും സംഭവിച്ചിരിക്കുന്നത്. നിരവധി തിയേറ്ററുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒരുപാട് തിയേറ്ററുകള്‍ക്ക് കേടുപാട് സംഭവിച്ചു.
മിക്ക തിയേറ്ററുകളും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത വിധം നാശമായി എന്ന് ചേബര്‍ ജനറല്‍ സെക്രട്ടറി വി. ജി. ജോര്‍ജ് അറിയിച്ചു. വ്യാഴാഴ്ച ചേര്‍ന്ന കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ യോഗത്തിലാണ് തിയേറ്ററുകളുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ അറിയിച്ചത്. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രങ്ങളുടെ പുതുക്കിയ തീയതികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം അറിയിക്കുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments