പെറു : മയക്കുമരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിരുന്ന പെറു ക്യാപ്റ്റൻ ഗുറേറോയുടെ വിലക്ക് തുടരാൻ കോടതി തീരുമാനിച്ചു. ലോകകപ്പ് സമയത്ത് വിലക്ക് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ആ തീരുമാനമാണ് സ്വിസ് കോടതി ഇപ്പോൾ റദ്ദാക്കിയത്. വിലക്ക് കാലാവധി കഴിയുന്നത് വരെ ഗുറേറോയ്ക്ക് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനാകില്ല.
ALSO READ: മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലുമായി സഞ്ജയ് ദത്ത്
കഴിഞ്ഞ ആഴ്ച ബ്രസീലിയൻ ക്ലബായ ഇന്റനാസണലുമായി 3 വർഷത്തെ കരാറിൽ ഗുറേറോ ഒപ്പുവെച്ചിരുന്നു. എന്നാൽ അതിൽ ഒരു വർഷം വിലക്ക് മൂലം നഷ്ടമായേക്കും. ഇതിനു മുൻപ് ബ്രസീലിലെ തന്നെ ഫ്ലമെംഗോ ക്ലബിന്റെ താരമായിരുന്ന ഗുറേറോ.
Post Your Comments