Latest NewsKerala

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്; കേരള​ത്തിനെതിരെ ആരോപണവുമായി തമിഴ്‌നാട്

അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​ക്കി​യെ​ന്ന കേ​ര​ള​ത്തി​ന്‍റെ

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് കു​റ​യ്ക്കാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ നീ​ക്ക​മെ​ന്ന് ത​മി​ഴ്നാ​ട്. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ 13 ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് കേ​ര​ള​ത്തി​ന്‍റെ വാ​ദം തമിഴ്നാട് തള്ളി. അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​ക്കി​യെ​ന്ന കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന്  ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

ALSO READ:പ്രളയക്കെടുതി: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യവർക്കെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നും ത​മി​ഴ്നാ​ട് പെ​ട്ടെ​ന്ന് അ​ധി​ക​ജ​ലം തു​റ​ന്നു​വി​ട്ട​ത് പ്ര​ള​യ​ത്തി​ന് ഒ​രു കാ​ര​ണ​മാ​യെ​ന്ന കേ​ര​ള​ത്തി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ഇ​ന്ന് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ല്‍ എ​ത്തി​ച്ച ശേ​ഷം ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ 13 ഷ​ട്ട​റു​ക​ളും ഒ​രു​മി​ച്ച തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​ന​ത്ത മ​ഴ​യി​ല്‍ നി​റ​ഞ്ഞു​കി​ട​ന്ന ഇ​ടു​ക്കി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ജ​ല​മെ​ത്തി. മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നു​ള്ള വെ​ള്ള​വും എ​ത്തി​യ​തോ​ടെ ചെ​റു​തോ​ണി​യി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ വ​ഴി കൂ​ടു​ത​ല്‍ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും ഇ​തും പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button