തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളം തിരിച്ച് കരകയറിത്തുടങ്ങിയതേയുള്ളൂ. ഒരുപാട് നാശ നഷ്ടങ്ങളാണ് പ്രളയത്തില്‍ കേരളം നേരിട്ടത്. ഇത്രയും ദുരിതം നേരിട്ടപ്പോഴും നിരവധി ആളുകളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും അനേകങ്ങള്‍ കേരളത്തെ സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. സഹായങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ടും ആരംഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ ലഭിച്ചത് 539 കോടിരൂപയാണ്. ഇതില്‍ 142 കോടിരൂപ സി.എം.ഡി.ആര്‍.എഫ് പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്കി.
Also Read : ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ; നേരിട്ട് സംഭാവന നല്‍കിയവരുടെ പട്ടിക കാണാം
ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡിഎഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എന്നീ ബാങ്ക് ഗേറ്റ്-വേകള്‍ വഴിയും, സംഭവാനകള്‍ നകാം. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴി ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നിക്ഷേപിക്കാം.
Post Your Comments