മമ്മൂട്ടി നായകനായി ഹരികുമാർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഉദ്യാനപാലകൻ. ആ സിനിമയിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ലാൽ ജോസ്. ചിത്രത്തിനായി ലൊക്കേഷൻ കണ്ടെത്തേണ്ട ചുമതല അസ്സോസിയേറ്റായ ലാൽ ജോസിന് ആയിരുന്നു. ഒരു തയ്യൽക്കട ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രധാന ലൊക്കേഷൻ. വാടാനംകുറിശ്ശിയിലെ ഒരു തയ്യല്‍ക്കടയായിരുന്നു ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. ലൊക്കേഷൻ വളരെ ആപ്റ്റ് ആയതു കൊണ്ട് ലാൽ ജോസ് അത് ഫിക്സ് ചെയ്തു. പക്ഷെ അവിടെ ഒളിഞ്ഞിരുന്ന അപകടം ലാൽ ജോസ് അറിഞ്ഞിരുന്നില്ല.
ആ കടയുടെ തൊട്ടടുത്തായി ഒരു റെയില്‍വേ ലെവല്‍ക്രോസ് ഉണ്ട്. ട്രെയിൻ പോകുമ്പോൾ അത് അടച്ചിടും. അപ്പോൾ വണ്ടികൾ തിക്കി തിരക്കി കടയുടെ മുന്നിൽ വരെ എത്തും. ലാൽ ജോസിന്റെ കഷ്ടകാലത്തിനു മമ്മുട്ടി എത്തിയപ്പോൾ ആയിരുന്നു തിരക്ക്. മമ്മൂട്ടിയെ കണ്ട് ആൾകാർ തടിച്ചു കൂടി. ഇത് കണ്ടു ദേഷ്യം വന്ന മമ്മുട്ടി ചോദിച്ചു “ഏത് വിഡ്ഢിയാണ് ഈ ലൊക്കേഷന്‍ കണ്ടെത്തിയത്?” ആകെ തകർന്നു പോകുന്ന അവസ്ഥയിൽ ആയി ലാൽ ജോസ്. അദ്ദേഹം പതിയെ കൈകൾ ഉയർത്തി. “ഇവിടെ ഇത്രയും ആളുകള്‍ കൂടുമെന്ന് തനിക്കറിയില്ലായിരുന്നോ? എന്ത് സെന്‍സിലാണ് ഇത് ചെയ്തത്?” എന്നായി മമ്മൂട്ടിയുടെ ചോദ്യം. പക്ഷെ തന്റെ ധൈര്യം ചോരാതെ ലാൽ ജോസ് ചോദിച്ചു. “മമ്മുക്ക ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?” മമ്മൂട്ടി ചോദിക്കാൻ പറഞ്ഞു. ” താങ്കൾ വന്നാൽ ഈ കേരളത്തിൽ ആള് കൂടാത്ത ഒരു സ്ഥലം കാണിച്ചു തന്നാൽ ഞാൻ അവിടത്തെ ലൊക്കേഷൻ ആയി ഫിക്സ് ചെയ്യാം. താങ്കൾ സൂപ്പർസ്റ്റാർ ആണ്. താന്കൾ കാണാൻ ജനം തടിച്ചു കൂടും. ഷൂട്ട് തുടങ്ങുമ്പോ അവരെ ഞങ്ങൾ ഫ്രെമിൽ നിന്നും മാറ്റികൊള്ളാം”. ലാൽ ജോസ് പറഞ്ഞു.
ലാല്‍ ജോസിന്‍റെ മറുപടി കേട്ടതും മമ്മൂട്ടി പൊട്ടിച്ചിരിച്ചു. അങ്ങനെ ആ സന്ദര്‍ഭത്തിന് ഒരു അയവുവന്നു. ഉദ്യാനപാലകന്‍ ആ ലൊക്കേഷനില്‍ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു.
Post Your Comments