KeralaLatest News

പ്രളയദുരിതം: കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് കേന്ദ്ര നിലപാടിങ്ങനെ

ന്യൂഡൽഹി:  പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രളയം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്ക് ഉള്‍പ്പെടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര മന്ത്രിതല സംഘം കേരളം സന്ദര്‍ശിച്ച ശേഷം കൂടുതല്‍ സഹായം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.600 കോടിയുടെ ധനസഹായം ആദ്യ ഗഡു മാത്രമെന്ന് കേന്ദ്രം. കേരളം കണക്കു നല്കിയ ശേഷം കൂടുതൽ സഹായം നല്‍കു. 562 കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് നേരത്തെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ച സഹായം ഇതിനു പുറമെയെന്നും കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.

ALSO READ:കാരണങ്ങൾ നിരത്തി ചെന്നിത്തല : പ്രളയം സർക്കാർ സൃഷ്ടിയാണ്

കേരളത്തിലെ പ്രളയദുരന്തത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും 17ന് കേരളം സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ വിലിയിരുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി 40 ഹെലികോപ്റ്ററും 31 വിമാനങ്ങളും അടക്കം 182 കേന്ദ്ര സേനാ ഗ്രൂപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 18 മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടായിരുന്നു. ദുരന്തനിവാരണ സേനയായ എന്‍ഡിആര്‍എഫിന്‍റെ 58 ടീമുകളും സിഎപിഎഫിന്‍റെ ഏഴ് കമ്പനിയും സേവനത്തിനുണ്ടായിരുന്നു. അറുപതിനായിരത്തിലധികം ആളുകളെ ഈ സംഘങ്ങള്‍ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. 1168 മണിക്കൂര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നു. 1286 ടണ്‍ ഭാരമാണ് ഇവ ഉയര്‍ത്തിയത്. ഇതിന്‍റെ ഭാഗമായി നൂറ്കണക്കിന് കോടി രൂപയുടെ ചെലവ് കേന്ദ്രത്തിന് ഉണ്ടായിട്ടുണ്ട്.

പ്രളയത്തില്‍ ആകെ 20000 കോടിക്ക് മുകളിലാണ് സംസ്ഥാന പ്രാഥമിക ഘട്ടത്തില്‍ നഷ്ടം കണക്കാക്കുന്നത്. ലക്ഷക്കണിക്കിന് ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഉപജീവനമാര്‍ഗമില്ല. അതേസമയം തന്നെ വീടും സ്ഥലവും നഷ്ടപ്പെട്ടവരുമുണ്ട്. വീടുകളിലേക്ക് തിരകെ പോകാന്‍ ലക്ഷങ്ങള്‍ മുടക്കി ശുചീകരണവും അറ്റകുറ്റപ്പണിയും നടത്തേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. വൈദ്യുത സംവിധാനവും റോഡും ടെലിഫോണുമടക്കമുള്ള സംവിധാനങ്ങളും തകര്‍ന്നടിഞ്ഞ് കിടക്കുകയാണ്. ഇവയ്ക്കെല്ലാം ചേര്‍ത്താണ് കേരളം അടിയന്തര സഹായമായി 2000 കോടി ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button