Latest NewsKerala

ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണം

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതിയല്‍പ്പെട്ട ജനങ്ങളെ ജനങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയുടെ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണമെന്ന സ്വാമി ചക്രപാണിയുടെ പ്രസ്താവനയാണ് കേരള സൈബര്‍ വാരിയേഴ്‌സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റില്‍ നാടന്‍ ബീഫ് കറി ഉണ്ടാക്കുന്ന രുചിക്കൂട്ട് പോസ്റ്റ്‌ചെയ്തു. വ്യക്തിത്വം നോക്കിയാണ് ഒരാളെ ബഹുമാനിക്കേണ്ടതെന്നും അല്ലാതെ അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി നോക്കിയല്ലെന്നും സംഘം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളികള്‍ അടങ്ങുന്ന എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പാണ് കേരള സൈബര്‍ വാരിയേഴ്‌സ്.

read also : ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കണ്ട : സ്വാമി ചക്രപാണി : ദാവൂദിന്റെ ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കും

മലയാളികളില്‍ ചിലര്‍ ബീഫ് കഴിക്കുന്നത് കൊണ്ടും അത് കടകളിലൂടെ കച്ചവടം ചെയ്യുന്നത് കൊണ്ടുമാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന ചക്രപാണിയുടെ മണ്ടന്‍ പ്രസ്താവനയാണി വന്‍ വിവാദത്തിന് വഴിമരുന്നിട്ടത്. ബീഫ് കഴിക്കുന്നവര്‍ പ്രകൃതിയെയും പശുവിനെ വിശുദ്ധമായി കാണുന്നവരുടെ വിശ്വാസങ്ങളെയും തകര്‍ക്കുകയാണ്. ഇത്തരത്തില്‍ പശുവിനെ കൊന്ന് തിന്നതിന്റെ ഫലമാണ് പ്രളയത്തിന്റെ രൂപത്തില്‍ കേരളത്തെ ബാധിച്ചത്. ബീഫ് കഴിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഒരു സഹായവും നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button