KeralaLatest News

മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ വന്‍ഭൂചലന സാധ്യത : ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പഠന റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷം കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചതായാണ് പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയാണ് കേരളം . ഗവേഷകന്‍ രാജഗോപാല്‍ കമ്മത്തിന്റേതാണ് പുതിയ പഠന റിപ്പോര്‍ട്ട്

ഭൂകമ്പ മേഖല സാധ്യതാ പഠനം : കേരളം ഡേയ്ഞ്ചറസ് സോണില്‍

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും, ഭ്രംശമേഖലകളില്‍ ആഴ്ന്നിറങ്ങുന്ന ജലം മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാക്കുന്നെന്നും രാജഗോപാല്‍ പറയുന്നു. ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തിയായി പുറത്തേക്ക് തുറന്നുവിടുമ്പോഴും അതാത് സ്ഥലത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു. അങ്ങിനെ മാറ്റങ്ങളുണ്ടാകുന്നയിടങ്ങളില്‍ ശക്തമായ മഴ ഭൂചലനസാധ്യത ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടുക്കി, പാലക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം നേരത്തേ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി രാജഗോപാല്‍ കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button