ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 557 ആയി. വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലായിയിരുന്നു നാടിനെ നടുക്കിയ ഭൂചലനം അനുഭവപെട്ടത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഭൂകമമ്പത്തെ തുടർന്ന് 390,000 പേരെയാണ് മാറ്റിപാര്പ്പിച്ചതെന്നും 76765 കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചെന്നും അധികൃതര്‍ അറിയിച്ചു.
Also read : വൻ ഭൂചലനം : റിക്ടര്‍സ്കെയില്‍ 7.1 രേഖപ്പെടുത്തി
അതേസമയം ലോംബോക്ക് മുന്‍സിപ്പാലിറ്റിയില്‍ മാത്രം 466 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ക്യാമ്ബുകളിലാണ് താമസിക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേന വക്താവ് സുപോ പര്‍വ്വോ നുഗ്രോ അറിയിച്ചു. 10000 വീടുകളും, പള്ളികളും, ബിസിനസ്സ് സ്ഥാപനങ്ങളുമാണ് ഓഗസ്റ്റ് അഞ്ചിന് ഉണ്ടായശക്തമായ ഭൂചലനത്തില്‍ തകർന്നത്.
Post Your Comments