പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഒരൊറ്റ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള സൗകര്യവുമായി സർക്കാർ. രേഖകള്‍ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍, ഫിംഗര്‍ പ്രിന്റ് പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാന രേഖകള്‍ വീണ്ടെടുക്കാനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കി വരികയാണ്.
Read also: പ്രളയത്തില്‍ +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകളില്‍ കൂടി രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് നീക്കം. പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30-ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടക്കുമെന്നാണ് സൂചന.
Post Your Comments