KeralaLatest News

ജി. സുധാകരനും മുഖ്യമന്ത്രിക്കും പിന്നാലെ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ഇ പി ജയരാജൻ

കണ്ണൂർ : കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിച്ചത് നല്ല മനോഭാവമാണെന്ന് മന്ത്രി ഇപി ജയരാജൻ . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി തിരിച്ചു വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. കൂടാതെ ആഭ്യന്തരമന്ത്രി കേരളത്തിൽ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചു. തുടർന്ന് പ്രധാനമന്ത്രി നേരിട്ടെത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

അനുവദിച്ച അഞ്ഞൂറ് കോടിക്ക് പുറമെ തുടർന്നും സഹായങ്ങൾ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസർക്കാരിനെ പ്രശംസിച്ചിരുന്നു. കേരളം ആവശ്യപ്പെടുന്നതെല്ലാം കേന്ദ്രം നൽകിയെന്നും വളരെ അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും മുൻപെങ്ങുമില്ലാത്ത വിധമാണ് കേന്ദ്രസർക്കാർ  കേരളത്തെ സഹായിച്ചതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button